രാജ്യം സമ്പത്തിക മാന്ദ്യത്തിലേക്ക്

രാജ്യത്ത് സാമ്പത്തിക മാന്ദ്യം വരുന്നുവെന്ന് റിപ്പോർട്ട്. ആർബിഐ ഡെപ്യുട്ടി ഗവർണ്ണർ ഉൾപ്പെടെ വിദഗ്‌ധർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിലയിരുത്തൽ.രണ്ടാം പാദത്തിൽ സമ്പത്ത് രംഗം 8.6 ശതമാനം ചുരിങ്ങിയെന്നാണ് വിലയിരുത്തൽ. തൊഴിൽ നഷ്ടം സാമ്പത്തിക രംഗത്തെ കാര്യമായി തന്നെ ബാധിച്ചു .ഈ അവസരത്തിൽ സാമ്പത്തിക ഉത്തേജക രാജ്യം സമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ട പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും . വ്യവസായ ഉൽപ്പാദന മേഖലകളെ ശക്തിപ്പെടുത്താനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന . പത്ത് പ്രധാന മേഖലകൾക്ക് ഉത്തേജനം നൽകുന്നതിനുള്ള രണ്ട് ലക്ഷം കോടിയുടെ പദ്ധതികൾക്ക് ഇന്നലെ കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിയിരുന്നു.