അട്ടപ്പാടി മധു വധക്കേസില്‍ കൂറു മാറിയ സാക്ഷി പ്രോസിക്യൂഷന് അനുകൂലമായി മൊഴിനൽകി

അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും നാടകിയ നീക്കങ്ങൾ . കേസിൽ കൂറുമാറിയ സാക്ഷി പ്രോസിക്യൂഷന് അനുകൂലമായി ഇന്ന് കോടതിയിൽ മൊഴി നൽകി. കേസിലെ പത്തൊമ്പതാം പ്രതി കക്കിയാണ് ഇന്ന് കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴിനൽകിയത്. പോലീസിന് നൽകിയ മൊഴിയാണ് ശരിയെന്ന് കക്കി കോടതിയിൽ സമ്മതിച്ചു. കൂറുമാറിയത് പ്രതികളെ പേടിച്ചാണെന്നും നേരത്തെ
കള്ളം പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നുവെന്നും കാക്കി കോടതിയിൽ പറഞ്ഞു . മധുവിനെ പ്രതികൾ പിടിച്ചുകൊണ്ട് വരുന്നത് കണ്ടെന്നാണ് കക്കി നേരത്തെ പൊലീസിന് മൊഴി നൽകിയത്. ഈ കേസിലെ പലസാക്ഷികളും കൂറുമാറിയത് വലിയ വിവാദമായിരുന്നു . 2018 ഫെബ്രുവരിയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കടയില്‍ നിന്നും ഭക്ഷണം മോഷ്ടിച്ചെന്ന കാരണത്തിൽ മധുവിനെ പ്രതികൾ തല്ലി ക്കൊല്ലുകയായിരുന്നു