പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻ ഐ എ റെയ്‌ഡ്; കണ്ണൂർ പൊലീസ് ആസ്ഥാനത്ത് പ്രവർത്തകരുടെ പ്രതിഷേധം

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻ ഐ എ റെയ്‌ഡ്. കണ്ണൂർ ഉൾപ്പെടെ കേരളത്തില്‍ 39 കേന്ദ്രങ്ങളില്ലാണ് എന്‍ഐഎ റെയ്ഡ്. കണ്ണൂർ താണയിലെ ഓഫീസിൽ പുലർച്ചെ 4 മണിയോടെയാണ് റെയ്‌ഡ് നടന്നത്. കണ്ണൂർ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം . തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റെയ്‌ഡ്. രാജ്യത്ത് 100 ഓളം പ്രവർത്തകർ അറസ്റ്റിൽ . ഭരണകൂട ഭീകരതയെന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആരോപിച്ചു. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് എന്‍ഐഎ പറയുന്നത്. എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ ഓഫിസുകളിലേക്ക് എന്‍ഐഎ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് അറസ്റ്റ്.