ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന പോര് ഭരണഘടനയ്ക്ക് യോജിച്ചതല്ലെന്ന് കോൺഗ്രസ് മുഖപത്രം

ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന പോര് ഭരണഘടനയ്ക്ക് യോജിച്ചതല്ലെന്ന് കോൺഗ്രസ് മുഖപത്രം. ഇരുവരും ഭരണഘടനയുടെ തത്വങ്ങളും കടമകളും വിസ്മരിക്കരുത്. അടുക്കളപ്പോര് തെരുവീഥികളിലേക്ക് വലിച്ചിട്ട് പൊതുസമൂഹത്തിന് ദുസ്സഹമാക്കി തീർത്തു. ഇരിക്കുന്ന പദവിയുടെ അന്തസ്സ് മറന്ന് ഗവർണർ പ്രവർത്തിക്കരുതെന്നും വീക്ഷണം മുഖപത്രത്തിൽ പറയുന്നു. ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെ പതിനൊന്ന് മുഖ്യമന്ത്രിമാരും ബി.ആർ റാവു മുതൽ ജസ്റ്റിസ് സദാശിവം വരെയുള്ള ഗവർണർമാരും കേരളത്തിന്റെ ഭരണാധികാരികളായി എത്തിയിട്ടുണ്ട്. എന്നാൽ അവർ തങ്ങളിരിക്കുന്ന പദവിയുടെ അന്തസും ആഭിജാത്യവും മറന്ന് പ്രവർത്തിച്ചവരായിരുന്നില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തെരുവിന്റെ ഭാഷയിൽ നടത്തുന്ന പോര് ജനാധിപത്യത്തിനും ഭരണഘടനക്കും യോജിച്ചതല്ലെന്നും മുഖപത്രത്തിൽ.