തൃശൂർ ഡിസിസി ഓഫിസിന് ബിജെപി പതാകയ്ക്ക് സമാനമായ കളര്‍ അടിച്ചതാണ് വിവാദമായത്. കാവി പെയിന്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പുതിയ പെയിന്റടിക്കുകയായിരുന്നു
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശ്ശൂർ ജില്ലയിൽ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസില്‍ മിനുക്ക് പണി നടത്തിയത്. വെള്ള നിറത്തിലായിരുന്നു ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ കരുണാകരൻ സ്മൃതി മന്ദിരം ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് പാർട്ടി പതാകയുടെ ത്രിവർണ കളര്‍ കെട്ടിടത്തിന് അടിക്കാനായിരുന്നു തീരുമാനം. ഇന്നലെ രാത്രി മുതലാണ് പെയിന്‍റ് അടി തുടങ്ങിയത്. പണി കഴിഞ്ഞപ്പോളാണ് പെയിന്‍റിംഗ് തൊഴിലാളികള്‍ക്ക് പറ്റിയ അബദ്ധം ശ്രദ്ധയില്‍പ്പെട്ടത്. അടിയന്തിരമായി കെട്ടിയത്തിന്‍റെ പെയിന്‍റ് മാറ്റി അടിക്കാന്‍ തൊഴിലാളികള്‍ക്ക് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു