ഫര്‍സീന്‍ മജീദിനെതിരെ 19 കേസുണ്ടെന്ന വാദം തിരുത്തി മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച കേസിലെ പ്രതിയാണ് ഫര്‍സീന്‍ മജീദ്. രേഖാമൂലം സഭയില്‍ നല്‍കിയ മറുപടിയിലാണ് ഏഴ് കേസുകളാണ് ഫര്‍സീന്‍ മജീദിനെതിരെ ഉള്ളതെന്ന വാദം മുഖ്യമന്ത്രി തിരുത്തിയത്. സെപ്തംബര്‍ ഒന്നിന് എം.കെ മുനീറിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഫര്‍സീന്‍ മജീദിന് എതിരെയുള്ള കേസുകള്‍ മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ഇത് പ്രകാരം വിമാനത്തിലെ പ്രതിഷേധമടക്കം 7 കേസുകളാണ് ഉള്ളത്. ഇതില്‍ ആറും മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കൂടുതലും ഷുഹൈബ് വധത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടേയും പ്രകടനകളുടേയും പേരിലുള്ളതാണ്. ഒരു കേസ് ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് വലിച്ചിഴച്ചതിന് എതിരെ കെഎസ് യു നടത്തിയ പ്രകടനത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നുള്ളതുമാണ്. നിലവില്‍ ഫര്‍സീനെതിരെ കാപ്പ ചുമത്താന്‍ പൊലീസ് റിപ്പോര്‍ട്ട് കലക്ടറുടെ പരിഗണനയിലാണ്.