വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും, സമരക്കാര്‍ അധിക്രമിച്ച് കടക്കന്ന് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നുമാണ് കോടതി ഉത്തരവ്. പോലീസ് സംരക്ഷണം നല്കാന് കഴിയുന്നില്ലെങ്കില്‍ കേന്ദ്ര സഹായം തേടാമെന്നും വിധിയില്‍ പറയുന്നു. അതേസമയം അന്തിമവിധി അനുകൂലമായിരിക്കുമെന്നും, പ്രതിഷേധങ്ങള്‍ സമാധാനപരമായി തുടരുമെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു. ഹൈക്കോടതി വിധി പരിശോധിച്ച ശേഷം തുടര്‍നടപടികളെടുക്കുമെന്നും സമരസമിതി വ്യക്തമാക്കി.