തെരുവ് നായ ശല്യം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വാക്സിന്റെ ഗുണനിലവാരത്തിൽ ആശങ്കയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിയമസഭയിൽ അറിയിച്ചു. ഗുണനിലവാരമില്ലാത്ത വാക്സിൻ വിതരണം ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മറുപടി പറഞ്ഞു. എന്നാൽ ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ ആരോഗ്യവകുപ്പ് നിയോഗിക്കണമെന്ന് വീണാ ജോർജിനെ തിരുത്തി മുഖ്യമന്ത്രി നിർദേശിച്ചു. അതേസമയം ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെയും താക്കീത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് വീണ ജോര്‍ജിന് സ്പീക്കര്‍ നിര്‍ദേശം നല്‍കി. പി പി ഇകിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങൾക്ക് മന്ത്രി ഒരേ മറുപടിയാണ് നൽകിയത്. ഇത്തരം ശൈലി ആവര്‍ത്തിക്കരുതെന്നാണ് സ്പീക്കറുടെ നിര്‍ദേശം. ആരോഗ്യ മന്ത്രിയെ നിയമസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിയിച്ചു.