ആകാശ് തില്ലങ്കേരി അടക്കമുള്ളവർക്കെതിരെ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ ട്രഷറർ കെ ജി ദിലീപ്. ചുവന്ന മുണ്ടുടുത്ത്, ചുവപ്പ് നിറം കലർത്തി ഫോട്ടോ എടുത്ത് അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നവരെല്ലാം സഖാക്കളല്ല എന്നാണ് ദിലീപ് ഫേസ്‌ബുക്കിൽ കുറിച്ചത്. സൈബറിടങ്ങളിൽ ഇടപെടുന്നവരാണ് പാർട്ടിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചിന്ത പാർട്ടി അനുഭാവികൾ മാറ്റണമെന്ന ഉദ്ദേശത്തോടു കൂടിയാണ് പോസ്റ്റ് എന്ന് കെ ജി ദിലീപ്. പാലക്കാട് സിപിഐഎം നേതാവ് ഷാജഹാന്റെ കൊലപാതകം പശ്ചാത്തലമാക്കിയാണ് പോസ്റ്റ്. കേസിലെ പ്രതിയായ നവീൻ ശ്രീനാഥമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ അപകടം ചൂണ്ടിക്കാണിച്ചിരുന്നതായി ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ ട്രഷറർ കെ ജി ദിലീപ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ചുവന്ന മുണ്ടുടുത്ത ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെക്കുന്നവരെല്ലാം സഖാക്കളല്ലെന്നും ആർഎസ്എസ് പ്രവർത്തകൻ നവമാധ്യമം ഉപയോഗിച്ച് സഖാവാണെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ദിലീപ് ആരോപിക്കുന്നു..