യൂട്യൂബ് പ്രവർത്തനം നിലച്ചു ;പ്രശ്‌നം ഒടുവിൽ പരിഹരിച്ചു

സാങ്കേതിക തകരാറിനെ തുടർന്ന് പ്രവർത്തനം നിലച്ച യുട്യൂബ് തിരിച്ചെത്തി. ഇന്ന് രാവിലെയാണ് യുട്യൂബ് ഏറെ നേരം പ്രവർത്തന രഹിതമായത് .പ്രവർത്തനം പരിഹരിക്കാൻ ശ്രമം നടക്കുന്നുവെന്നും യുട്യൂബ് തന്നെ ട്വീറ്റിലൂടെ അറിയിച്ചിരുന്നു . ഉപഭോക്താക്കൾ വിഡിയോ അപ്‌ലോഡ് ചെയ്യുന്നതിൽ വ്യാപക തടസ്സം നേരിട്ടിരുന്നു .എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് കാരണം എന്തെന്ന് യൂട്യൂബ് വ്യക്തമാക്കിയിരുന്നില്ല . ലോകത്തിലെ തന്നെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ് ഫോം ആണ് യൂട്യൂബ്.