കോട്ടയം പ്രസ് ക്ലബ് വീഡിയോ ജേര്‍ണലിസ്റ്റ് അവാര്‍ഡ് മാതൃഭൂമി ന്യൂസ് സീനിയര്‍ കാമറാമാന്‍ ഷാജു ചന്തപ്പുരയ്ക്ക്

കോട്ടയം പ്രസ് ക്ലബിന്റെ വീഡിയോ ജേര്‍ണലിസ്റ്റ് അവാര്‍ഡ് മാതൃഭൂമി ന്യൂസ് സീനിയര്‍ കാമറാമാന്‍ ഷാജു ചന്തപ്പുരയ്ക്ക്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പാറക്കുളങ്ങളുടെ ജൈവിക പ്രാധാന്യം വിവരിച്ച വാര്‍ത്തയ്ക്കാണ് മാതൃഭൂമി ന്യൂസിന് പുരസ്‌കാരം ലഭിച്ചത്. വാര്‍ത്തയുടെ ജീവന്‍ അറിഞ്ഞുള്ള ദൃശ്യങ്ങളാണ് ഷാജു പകര്‍ത്തിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു. പ്രശസ്തിപത്രവും പതിനായിരം രൂപ ക്യാഷ് പ്രൈസും ആഗസ്റ്റ് 19 ന് സമ്മാനിക്കും. മനോരമ ന്യൂസ് കാമറാമാന്‍ സജീവ് വേലായുധന്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹനായി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സി. എല്‍ തോമസ് അദ്ധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.