ലോകായുക്ത ഭേദഗതി ഇടതുമുന്നണിയിൽ ചർച്ചചെയ്യുമെന്ന് കാനം

ലോകായുക്ത ഓർഡിനൻസ് ഇടതുമുന്നണിയിൽ ചർച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഓർഡിനൻസിന്റെ കാര്യത്തിൽ എല്ലാവർക്കും യോജിച്ച ഒരു പരിഹാരത്തിലേക്ക് ചർച്ച ചെയ്ത് ധാരണയിൽ എത്തുമെന്നും കാനം പറഞ്ഞു. ലോകായുക്ത വിധി പരിശോധിക്കാൻ സർക്കാറിന് പകരം സ്വതന്ത്ര ചുമതലയുള്ള ഉന്നതാധികാര സമിതിയെ നിയോഗിക്കാമെന്ന നിർദ്ദേശം സിപിഐ മുന്നോട്ട് വക്കുമെന്നാണ് സൂചന.