ദേശീയ പതാക ഉയർത്തി ദുൽഖർ സൽമാൻ ; സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി താരം

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തി ദുൽഖർ സൽമാൻ. തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായാണ് ദുൽഖർ സൽമാൻ പതാക ഉയർത്തിയത്.ഇത്രയധികം തെന്നിന്ത്യൻ താരങ്ങൾ ഉണ്ടായിട്ടും ദുൽഖർ സൽമാനെ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ ക്ഷണിച്ചതിന്റെ അഭിമാനം മലയാളികൾക്കുമുണ്ട്.വെള്ള കുർത്തയും പാന്റുമണിഞ്ഞ് സൺഗ്ലാസും വച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി വരുന്ന ദുൽഖറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ്.