1954ല്‍ ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത് എഞ്ചിന്‍..40 വര്‍ഷം ചൂളം വിളിച്ചോടിയ യന്ത്രം..1994ല്‍ റിട്ടയര്‍ ചെയ്തു..ഗുണ്ടക്കല്‍ ഡിവിഷനില്‍ ആയിരുന്നു ആദ്യ ദൗത്യം.പിന്നാലെ നീണ്ടാകാലം മൈസൂരു നഞ്ചങ്ങോട് പാതയില്‍ വിനോദ സഞ്ചാരികള്‍ക്കായി ബോഗി വലിച്ചു…ഇപ്പോള്‍ പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ ഓഫീസിന് മുന്നില്‍.
ഓര്‍മ്മകളെ ഏറെ പുറകോട്ട് കൊണ്ടുപോകുന്ന പഴയ മീറ്റര്‍ ഗേജ് ട്രെയ്ന്‍ വീണ്ടും കാണണമെന്ന് തോന്നിയാല്‍ നേരെ പാലക്കാട് ഡിആര്‍എം ഓഫിസിലേക്ക് പോകാം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാലക്കാട് ഡിആര്‍എം ഓഫീസിന് മുന്നിലെ മീറ്റര്‍ ഗേജ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ഇനി മുതല്‍ എല്ലാ വിശേഷ ദിവസങ്ങളിലും എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാനാണ് റെയില്‍വേയുടെ തീരുമാനം.
2008 മുതല്‍ വിരമിച്ച ബോഗി പാലക്കാടുണ്ട്..ഇടക്ക് പെയ്ന്റടിച്ച് പരിപാലിക്കും..മെക്കാനിക്കല്‍ ഡിപ്പാര്‍ട്‌മെന്റിന്റെ താത്പര്യപ്രകാരം ഒന്ന് പ്രവര്‍ത്തിപ്പിച്ച് നോക്കാന്‍ തീരുമാനിച്ചു..പഴയ കൂകുവിളിച്ചെത്തുന്ന ശബ്ദവും ചക്രങ്ങളുടെ കറക്കവും എല്ലാമുണ്ട്..യാത്ര മാത്രം പക്ഷേ ഇപ്പോള്‍ സാധ്യമാകില്ലെന്ന് മാത്രം….