മാളിയേക്കൽ മറിയുമ്മ വിട വാങ്ങുമ്പോൾ; മലബാറിൽ ആദ്യം ഇംഗ്ലിഷ് പഠിച്ച് പോരാടി, എല്ലാവരെയും അമ്പരപ്പിച്ച ജീവിതം

മാളിയേക്കൽ മറിയുമ്മക്ക് വിട ചൊല്ലുമ്പോൾ മലബാറിലെ ജനങ്ങൾക്ക് അതൊരു കനത്ത വേദനയാണ്. മലബാറിന്‍റെ മണ്ണിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലീം പെൺകുട്ടി. ആ പെൺകുട്ടിയുടെ ജീവിതം അത്രമേൽ വെല്ലുവിളികളും പോരാട്ടവും നിറഞ്ഞതായിരുന്നു. മലബാറിൽ ആദ്യമായി ഇംഗ്ലീഷ് പഠിച്ച മറിയുമ്മയുടെ ജീവിതയാത്ര അത്രമേൽ കഠിനമായിരുന്നു. മതപണ്ഡിതൻ കൂടിയായ ഓവി അബ്ദുള്ള മകളെ സ്കൂളിലയച്ച് വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ചതോടെ മറിയുമ്മ നേരിട്ട വെല്ലുവിളികൾ ചെറുതായിരുന്നില്ല. എതിർപ്പുകളെ വകവയ്ക്കാതെ മകൾക്കൊപ്പം ഉപ്പ നിലകൊണ്ടു. പെൺകുട്ടികളെ സ്കൂളിലയക്കുന്നത് തെറ്റായിക്കണ്ട യാഥാസ്ഥിതികർ വഴിയിൽ വച്ച് കുഞ്ഞു മറിയുമ്മയെ പലപ്പോഴും തടയുക ഉണ്ടായി, കാർക്കിച്ച് തുപ്പി. പക്ഷെ മറിയുമ്മ എല്ലാ എതിർപ്പും മറികടന്ന് പഠിച്ചു മിടുക്കി കുട്ടിയായി.. മലബാറിൽ ഒന്നടകം അഭിമാനമാകുന്ന തരത്തിലേക്ക് തന്റെ ജീവിതത്തെ മറിയുമ്മ മാറ്റിയെടുക്കുകയും ചെയ്തു.