കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

കൊങ്കണ്‍പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. കര്‍വാര്‍ മേഖലയില്‍ മുരുദേശ്വര്‍ – ഭട്കല്‍ സെക്ഷനിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അഞ്ചുമണിക്കൂറില്‍ 403 എംഎം മഴയാണ് അവിടെ പെയ്തത്.

നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍വീസുകള്‍

1. 02/08/2022 (ചൊവ്വാഴ്ച) പുറപ്പെടാനിരുന്ന 06601 – മഡഗാവ് ജംഗ്ഷന്‍ – മംഗളൂരു സെന്‍ട്രല്‍ സ്‌പെഷല്‍ പൂര്‍ണമായും റദ്ദാക്കി.

2. 02/08/2022 (ചൊവ്വാഴ്ച) പുറപ്പെടാനിരുന്ന 06602 മംഗളൂരു സെന്‍ട്രല്‍ – മഡഗാവ് ജംഗ്ഷന്‍ സ്‌പെഷല്‍ ഉഡുപ്പി സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും.

3. 01/08/2022 (തിങ്കളാഴ്ച) പുറപ്പെട്ട 11098 എറണാകുളം ജംഗ്ഷന്‍ – പുണെ എക്‌സ്പ്രസ് ഭട്കല്‍ സ്റ്റേഷനില്‍ പിടിച്ചിടും.

4. 01/08/2022 (തിങ്കളാഴ്ച) പുറപ്പെട്ട 16595 കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷന്‍ – കാര്‍വാര്‍ എക്‌സ്പ്രസ് ഷിരൂര്‍ സ്റ്റേഷനില്‍ പിടിച്ചിടും.

5. 01/08/2022 (തിങ്കളാഴ്ച) പുറപ്പെട്ട 16334 തിരുവനന്തപുരം സെന്‍ട്രല്‍ – വെരാവല്‍ എക്‌സ്പ്രസ് സേനാപുര സ്റ്റേഷനില്‍ പിടിച്ചിടും.

6. 01/08/2022 (തിങ്കളാഴ്ച) പുറപ്പെട്ട 12201 ലോക്മാന്യ തിലക് – കൊച്ചുവേളി എക്‌സ്പ്രസ് അങ്കോള സ്റ്റേഷനില്‍ പിടിച്ചിടും.

7. 02/08/2022 (ചൊവ്വാഴ്ച) പുറപ്പെട്ട 16516 കാര്‍വാര്‍ – യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഹൊന്നാവര്‍ സ്റ്റേഷനില്‍ പിടിച്ചിടും.

8. 01/08/2022 (തിങ്കളാഴ്ച) പുറപ്പെട്ട 20924 ഗാന്ധിധാം – തിരുനെല്‍വേലി എക്‌സ്പ്രസ് കുംത സ്റ്റേഷനില്‍ പിടിച്ചിടും.