സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടികുരങ്ങുവസൂരി സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടികുരങ്ങുവസൂരി സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. 30 കാരനായ യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 28ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലത്തിലാണ് സ്ഥിരീകരണം വന്നത്. അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. ഇദ്ദേഹത്തോടൊപ്പം വിമാനത്തില്‍ യാത്രചെയ്തവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് കുരുങ്ങ് വസൂരി സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ആദ്യമായി രോഗം സ്ഥിരീകരിച്ച രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്നും ആരോഗ്യവകുപ്പ് പുറത്തിറിക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.