ശ്രദ്ധനേടി 66 വര്‍ഷം മുന്‍പുള്ള ഫ്രിഡ്ജിന്റെ വിഡിയോ

ടെക്നോളജി ഏറെ വളര്‍ന്നൊരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ലോകം നമ്മുടെ കൈപ്പിടിയിലൊതുക്കാന്‍ പാകത്തിന് നമ്മള്‍ വളര്‍ന്നിരിക്കുന്നു. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ എല്ലാ അവശ്യ സാധനങ്ങളും നമുക്ക് വീട്ടില്‍ ലഭിക്കും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് 66 വര്‍ഷം മുന്‍പുള്ള ഫ്രിഡ്ജിന്റെ വിഡിയോയാണ്.
ഡബിള്‍ ഡോര്‍ മുതല്‍ പലതരം സാങ്കേതികതകള്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജുകള്‍ ഇപ്പോള്‍ ഉണ്ട്. എന്നാല്‍, എന്തൊക്കെ മാറ്റം വന്നെന്നു പറഞ്ഞാലും 1956-ലെ ഫ്രിഡ്ജിന്റെ ഒരു പരസ്യം കണ്ടാല്‍ ആരായാലും ഒന്ന് അമ്പരക്കും. ലോസ്റ്റ് ഇന്‍ ഹിസ്റ്ററി എന്ന പേജാണ് ട്വിറ്ററില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ഒരു ഫ്രിഡ്ജിന് വേണ്ടിയുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യമാണ് കാണാന്‍ സാധിക്കുക. ഡോറില്‍ത്തന്നെ ധാരാളം അറകള്‍ ഇതിനുണ്ട്്. ഫ്രിഡ്ജിന്റെ ഷെല്‍ഫുകള്‍ മുന്‍വശത്തേക്ക് വലിച്ചെടുക്കാം. കൂടാതെ ഒരു ഐസ് ക്യൂബ് എജക്ടറും ഇതിലുണ്ട്