ആദ്യദിനം കേരളത്തില്‍ 3.16 കോടി; മികച്ച പ്രേക്ഷക പ്രതികരണവുമായി പാപ്പൻ

മലയാള സംവിധായകൻ ജോഷി സംവിധാനം ചെയ്ത സുരേഷ് ​ഗോപി നായകനായ പാപ്പൻ എന്ന ചിത്രം മാസ്സ് ആക്ഷൻ ത്രില്ലറാണെന്നതിൽ സംശയമില്ല. ഒത്തിരി ത്രില്ലറുകൾ മലയാള സിനിമയിൽ അടുത്തായി ഇറങ്ങുന്നുണ്ടെങ്കിലും , ത്രില്ലറുകൾക്ക് വേറിട്ട ഭാവം നൽകുകയാണ് പാപ്പൻ. ജോഷി സംവിധായകനും സുരേഷ് ​ഗോപി എന്ന മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ സീനിയർ താരവും. ഒപ്പം ആർ.ജെ ഷാൻ എന്ന യുവ തിരക്കഥാകൃത്തും താരനിരയിൽ നീണ്ടുകിടക്കുന്ന പുതുതലമുറ അഭിനേതാക്കളും. പാപ്പനെ പ്രേത്യകമാക്കുന്നത് ഈ ജൂനിയർ-സീനിയർ ബന്ധമാണ്.

കൊലപാതക പരമ്പരകൾ. തുടരെ അരങ്ങേറുമ്പോൾ, അതന്വേഷിക്കാനെത്തുന്ന വിൻസി എബ്രഹാം എന്ന യുവ പോലീസ് ഉദ്യോ​ഗസ്ഥ, ഒപ്പം അനൗദ്യോ​ഗികമായ സഹായത്തിന് മുൻ പോലീസ് ഉദ്യോ​ഗസ്ഥനും പിതാവുമായ എബ്രഹാം മാത്യു മാത്തനും. ഇരുവരുടേയും നി​ഗമനങ്ങളും കണ്ടെത്തലുകളുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. തുടങ്ങി ആദ്യ പതിനഞ്ച് മിനിറ്റിൽത്തന്നെ പ്രേക്ഷകരെ ഞെട്ടിക്കാൻ പാപ്പന് സാധിച്ചിട്ടുണ്ട്. അതാകട്ടെ വരാനിരിക്കുന്ന ട്വിസ്റ്റുകളുടെ സാമ്പിൾ വെടിക്കെട്ട് മാത്രമായിരുന്നുതാനും. മലയാളത്തിൽ അടുത്തകാലത്തൊന്നും ഇത്രയും ട്വിസ്റ്റുകൾ നിറഞ്ഞ ചിത്രം ഉണ്ടായൊയിട്ടില്ല.