അവാര്‍ഡുകളോട് താല്പ്പര്യമില്ലാത്തതിനാല് അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം കുഞ്ഞാമന്. ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും എം കുഞ്ഞാമന് പറഞ്ഞു. മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡായിരുന്നു കുഞ്ഞാമന് ലഭിച്ചത്. ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് അവാര്‍ഡ് നിരസിക്കുന്നതെന്നും എം കുഞ്ഞാമന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എതിര് എന്ന കൃതിക്കായിരുന്നു പുരസ്കാരം. ആത്മകഥ ജീവചരിത്രം വിഭാഗത്തില്‍ എം കുഞ്ഞാമനും പ്രൊ. ടിജെ ജോസഫിന്റെ അറ്റ്പോകാത്ത ഓര്‍മ്മകള്‍ എന്ന പുസ്തകത്തിനുമായിരുന്നു പുരസ്കാരം.
കഴിഞ്ഞ ദിവസമാണ് അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന് കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. രണ്ട് പേര്‍ക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചത്. കഥാകൃത്ത് വൈശാഖനും പ്രൊഫസര്‍ കെ.പി.ശങ്കരനും. മികച്ച കവിതയ്ക്കുള്ള പുരസ്കാരം അന്‍വര്‍ അലിക്കാണ്. നോവലിനുള്ള പുരസ്കാരം ഡോ. ആര് രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. ചെറുകഥയ്ക്ക് ദേവദാസ് വി.എമ്മും നാടകത്തിന് പ്രദീപ് മണ്ടൂരും പുരസ്കാരം നേടി.