വാഹനം പരിശോധയ്ക്കായി വാഹനം കൈ കൊണ്ട് കാണിച്ച് നിർത്തിയ പൊലീസുകാരനെ കടിച്ച് പരുക്കേൽപ്പിച്ച് യുവാവ്. മലപ്പുറം താനൂരിലാണ് സംഭവം നടന്നത്. പനങ്ങാട്ടൂർ സ്വദേശിയായ അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തു. . കഴിഞ്ഞ ദിവസം ഒഴൂരിൽ വച്ച് വാഹനപരിശോധനയ്ക്കിടെയായിരുന്നു അക്രമം ഉണ്ടായത്.വാഹനം പരിശോധിക്കുന്നതിനിടെ പൊലീസ് ഡ്രൈവർ പ്രശോഭിന്റെ താടിക്ക് അൻവർ കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ കോട്ടയ്ക്കലെ പ്രശോഭിനെ ആശുപത്രിയിലെത്തിച്ച ് പ്രാഥമിക ചികിൽസ നൽകി. എന്നാൽ പ്ലാസ്റ്റിക് സർജറി ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.