സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ രോഗം ബാധിച്ച മൂന്ന് പേരുമായും സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന എല്ലാവരുടേയും സാമ്പിളുകള്‍ നെഗറ്റീവാണ്.ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. കേസുകള്‍ ഉയര്‍ന്നേക്കാമെങ്കിലും കുരങ്ങുവസൂരിയെക്കുറിച്ച് അനാവശ്യ ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വ്യാപനശേഷി കുറവാണെങ്കിലും ഇനിയും കൂടുതല്‍ കുരങ്ങുവസൂരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സാധ്യതയെന്ന് ആരോഗ്യമന്ത്രി വിലയിരുത്തി. എല്ലാ ജില്ലകളിലും കുരങ്ങുവസൂരി ബാധിക്കുന്നവരെ ശുശ്രൂഷിക്കാനായി ഐസൊലേഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് കണക്കുകള്‍ സംബന്ധിച്ച കേന്ദ്രവിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.