പരിക്കില്‍ ആശങ്ക വേണ്ട : നീരജ് ചോപ്ര കോമണ്‍വെല്‍ത്തില്‍ മത്സരിക്കും

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ജാവലിന്‍ വെള്ളി മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പരിക്കില്‍ ആശങ്ക വേണ്ടെന്ന് പരിശീലകന്‍. ലോക ചാമ്പ്യന്‍ഷിപ്പിനിടെയാണ് നീരജിന് പരിക്കേറ്റത്. നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുമെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാധാകൃഷ്ണന്‍ നായര്‍ വ്യക്തമാക്കി. ഗെയിംസിനായി നീരജ് ചോപ്ര ബുധനാഴ്ച ബര്‍മിംഗ്ഹാമില്‍ എത്തും.