ദ്രൗപദി മുര്‍മു 15ാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലി കൊടുത്തു. രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിതിക്കെയാണ് ഗോത്ര വിഭാഗത്തില്‍ നിന്നുള്ള നേതാവ് രാജ്യത്തിന്റെ രാഷ്ട്രപതിയായി സ്ഥാനമേല്‍ക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ രാഷ്ടപതിയെന്ന പ്രത്യേകത കൂടി ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാരോഹത്തിനുണ്ട്.
പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലെ ചടങ്ങിലാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. രാഷ്ട്രപതി ഭവനരികെ 21 ആചാര വെടി മുഴക്കിയാണ് മൂന്നു സേനകള്‍ക്കും പുതിയ മേധാവി ചുമതലയേറ്റ വിവരം പുറംലോകത്തെ അറിയിക്കുന്നത്.