ഇ പി ജയരാജനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന്; മുസ്‌ലിം ലീഗ്

എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മുസ്‌ലിം ലീഗ്. ഇ പി ജയരാജൻ അകത്ത് പോകുമെന്ന ഘട്ടം വന്നപ്പോൾ അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണം വേറെ ഏജൻസികൾക്ക് നൽകണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി.