അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കി അപര്‍ണ്ണ ബാലമുരളി. സുരരൈ പോട്ര് എന്ന ചിത്രത്തലെ അഭിനയത്തിനാണ അവാര്‍ഡ്. മികച്ച സംവിധായകന്‍ സച്ചി ( അയ്യപ്പനും കോശിയും). മികച്ച ഗായികയായി നഞ്ചിയമ്മയെ തിരഞ്ഞെടുത്തു. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനത്തിനാണ് അവാര്‍ഡ്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ തന്നെ അഭിനയത്തിന് മികച്ച സഹനടനായി ബിജു മേനോനെ തിരഞ്ഞെടുത്തു. മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് സെന്ന ഹെഗ്‌ഡെ സംവിധാനം നിര്‍വ്വഹിച്ച തിങ്കളാഴ്ച്ച നിശ്ചയം എന്ന സിനിമയ്ക്കുമാണ് ലഭിച്ചത്.