നയൻസ്- വിഘ്‌നേഷ് വിവാഹം നടത്തിയത് സീറോ ബഡ്‌ജറ്റിൽ

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടേയും സംവിധായകൻ വിഗ്നേഷ് ശിവന്റേയും വിവാഹം നടന്നതിന് ദമ്പതികളുടെ കൈയിൽ നിന്നും പണം  മുടക്കാതെയാണെന്നു റിപ്പോർട്ട്. നെറ്റ്ഫ്‌ളിക്‌സായിരുന്നു ഇരുവരും വിവാഹം നടത്തിയത്. വിവാഹ വിഡിയോ നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യാമെന്നാണ് കരുതിയത്. 25 കോടി രൂപയുടെ പകർപ്പവകാശവും ദമ്പതികൾ സ്വന്തമാക്കിയിരുന്നു. എന്നാൽ വിവാഹ ചിത്രങ്ങളെല്ലാം വിഗ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിലൂടെ പരസ്യമാക്കിയതിൽ പ്രതിഷേധിച്ച് സ്ട്രീമിംഗിൽ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്മാറുകയായിരുന്നു.