നീറ്റ് പരീക്ഷയിലെ വിവാദ നടപടി; പരാതി ലഭിച്ചാൽ ഇടപെടുമെന്ന് ഗവർണർ

നീറ്റ് പരീക്ഷ എഴുതാൻ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗവർണർ. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. പരാതി ലഭിച്ചാൽ ഉറപ്പായും ഇടപെടും. പെൺകുട്ടികളുടെ അന്തസ്സ് ഹനിക്കുന്ന ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ പ്രതികരിച്ചു.