നീറ്റ് പരീക്ഷാ കേന്ദ്രത്തിലെ വിവാദ നടപടിയിൽ, അന്വേഷണം; 4 ആഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

കൊല്ലം ആയൂരിലെ നീറ്റ് കേന്ദ്രത്തിലെ നടപടി വിവാദമായതിനെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരം അന്വേഷണ സമിതിയെ നിയോഗിച്ചത്. നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാർത്ഥിനികളുടെ പരാതി അന്വേഷിക്കാനാണ് മൂന്നംഗ സമിതിയെ എന്‍ടിഎ നിയോഗിച്ചത്. ഡോ. സാധന പരഷാര്‍, ഒ ആര്‍ ഷൈലജ, സുചിത്ര ഷൈജിന്ത് എന്നിവരാണ് അംഗങ്ങള്‍. തിരുവനന്തപുരം സരസ്വതി വിദ്യാലയം പ്രിൻസിപ്പലാണ് ഷൈലജ. നാല് ആഴ്ച്ചയ്ക്കം സമിതി റിപ്പോർട്ട് നൽകണം.