ഭരണ ഘടനയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പ്രസംഗം രാഷ്ട്രീയ വിവാദമായമായതോടെ ചർച്ച ചെയ്യാൻ സിപിഎം അവെലബിൾ സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററിൽ ചേരുകയാണ്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും എ.വിജയരാഘവും ടി.പി.രാമകൃഷ്ണനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രി സജി ചെറിയാനും എകെജി സെന്ററിലെത്തി. സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയതിനുശേഷമാണ് സജി ചെറിയാൻ എകെജി സെന്ററിലേക്ക് എത്തിയത്. മാധ്യമങ്ങളോട് സജി ചെറിയാൻ പ്രതികരിച്ചില്ല. അതെ സമയം സജി ചെറിയാൻ വിഷയത്തിൽ സിപിഎം തീരുമാനം എടുക്കട്ടെയെന്നു സിപിഐ അറിയിച്ചു.