ഐപിഎൽ പതിമൂന്നാം സീസണിന് ഇന്ന് തിരശ്ശീല വീഴും

യു എ ഇയിൽ ഒരു മാസത്തിലേറെ നീണ്ടുനിന്ന ഐപിഎൽ പതിമൂന്നാം സീസണ് ഇന്ന് തിരശ്ശീല വീഴും.കീരിട പോരാട്ടത്തിൽ ഡൽഹി കാപിറ്റൽസും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും.ദുബായിയിൽ ഇന്ത്യൻ സമയം വൈകിട്ട് 7 :30 നാണ് ഫൈനൽ. മുംബൈ അഞ്ചാം കിരീടം ലക്ഷ്യമിടുമ്പോൾ ഡൽഹി ആദ്യമായാണ് ഫൈനലിൽ കളിക്കുന്നത്.
സീസണിൽ രണ്ട് ടീമുകളും നേർക്കുനേർ വന്നപ്പോൾ മുംബൈ മൂന്ന് തവണ ഡൽഹിയെ തോൽപ്പിച്ചു.