പുതുമുഖ നടിയെ ബലാത്സംഗം ചെയ്യ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം ചെയ്യ്ത പരാതിക്കാരിയുടെ പേര് പുറത്തു വിട്ട സംഭവത്തിലും വിജയ് ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ചോദ്യം ചെയ്യലിനായി വിജയ് ബാബു ഇന്ന് പൊലീസിന് മുമ്പാകെ ഹാജരായിരുന്നു.
ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ അന്വേഷണ സംഘത്തിന് മുന്നിൽ രാവിലെ ഒമ്പതുമതൽ വൈകീട്ട് ആറുവരെ ഹാജരാകണമെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ തന്നെ ഹൈകോടതി നിർദേശം നൽകിയിരുന്നു. അതു പ്രകാരം പൊലീസിനു മുന്നിൽ ചോദ്യം ചെയ്യലിന് രാവിലെ ഒമ്പതിന് തന്നെ വിജയ് ബാബു ഹാജരായി. അപ്പോഴാണ് നടപടി ക്രമങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്തത്.