കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും പിടികൂടിയത് 1 കോടി 40 ലക്ഷം രൂപയുടെ സ്വർണം. കോഴിക്കോട്,ചെറുകുന്ന് സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. 90 ലക്ഷത്തിൻറെ സ്വർണവുമായി കോഴിക്കോട് സ്വദേശിയും, 43 ലക്ഷം രൂപ വിലമതിക്കുന്ന 834 ഗ്രാം സ്വർണവുമായി ചെറുകുന്ന് സ്വദേശിയേയുമാണ് കസ്റ്റംസിൻ്റെ പിടിയിലായത്. ഗോ എയർ വിമാനത്തിൽ മസ്കറ്റിൽ നിന്നാണ് ഇയാൾ കണ്ണൂരിലേക്ക് എത്തിയത്. കസ്റ്റംസിൻറെ ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയതോടെയാണ് വിശദമായി പരിശോധിച്ചത്.പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി ഒളിപിച്ചായിരുന്നു കടത്തിയത്.