ചെക്കനങ്ങനെ നോക്കി നിന്നതും…; വൈറലായി കണ്ണൂരിലെ കല്യാണ പന്തൽ

മുണ്ടയാടിന് സമീപമുള്ള പള്ളിപ്രത്തെ കല്യാണവീട്ടില്‍ നിന്ന് പകര്‍ത്തിയ വീഡിയോ എല്‍.ജി.എം. വെഡ്ഡിങ്‌സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ‘ഷിജില്‍’ ജനുവരിയില്‍ പകര്‍ത്തിയതാണ്. എന്നാൽ രണ്ട് ദിവസം മുമ്പ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്‌തതിന്‌ ശേഷമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. കല്യാണം കഴിഞ്ഞ് വധുവിന്റെ വീട്ടുകാര്‍ക്ക് ആല്‍ബവും വീഡിയോയും കൈമാറിയിരുന്നു. പിന്നീട് അന്നെടുത്ത വീഡിയോ വീണ്ടും കണ്ടപ്പോഴാണ് വൈറൽ ഭാഗം ശ്രദ്ധയില്‍പ്പെട്ടത്. ഇതേ പാട്ട് കല്യാണവീട്ടില്‍ ഗാനമേളയിൽ ഉള്ളതിനാലാണ് ആ പാട്ട് തന്നെ കൊടുത്തത്.