100-ാം ജന്മദിനം ആഘോഷിക്കുന്ന അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി മോദി

100-ാം ജന്മദിനമാഘോഷിക്കുന്ന അമ്മ ഹീരാബെന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിനഗറിലെ വീട്ടിലെത്തി ആശംസകൾ അറിയിച്ചു. ” ഇന്ന് നൂറാം വയസ്സിലേക്ക് കടക്കുമ്പോൾ അമ്മയുടെ അനുഗ്രഹം വാങ്ങി” എന്ന കുറിപ്പോടെ മോദി ഫേസ്ബുക്കിൽ ഫോട്ടോയും പങ്കു വെച്ചു. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തിയത്. ഇന്ന് പഞ്ച്മഹൽ ജില്ലയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പാവഗഢ് സന്ദർശിക്കും. തുടർന്ന് അവിടെ പൂജ നടത്തിയ ശേഷം പതാക ഉയർത്തും. പതിനഞ്ചാം നൂറ്റാണ്ടിന് ശേഷം, ക്ഷേത്രം ജീർണാവസ്ഥയിലായിരുന്നു. ഇപ്പോൾ പുതിയ രൂപത്തിൽ പുനർ രൂപകൽപ്പന ചെയ്തിരിക്കുന്നതായി അധികൃതർ അറിയിച്ചു