കൊച്ചി മെട്രോക്ക് ഇന്ന് 5 വയസ്സ്.. 5 രൂപക്ക് ഇന്ന് എവിടേക്കും യാത്ര ചെയ്യാം

കൊച്ചി മെട്രോക്ക് ഇന്ന് 5 വർഷം തികയുന്നത്തിനോട് അനുബന്ധിച്ചാണ് ടിക്കറ്റ് നിരക്ക് കുറച്ചത്. ഇന്ന് എവിടെ നിന്നും എവിടേക്കും 5 രൂപ നിരക്കിൽ യാത്ര ചെയ്യാം.ഇതോടെ ഇന്ന് മെട്രോ നിറഞ്ഞു കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഒരു ലക്ഷത്തിൽ അധികം യാത്രക്കാര്‍ ഇതിന് മുമ്പ് 2 പ്രാവശ്യമാണ് മെട്രോയില്‍ കയറിയത്‌. തൈക്കുടം വരെയുള്ള ലൈനിന്‍റെ ഉദ്ഘാടനത്തിന്റെ ദിവസമാണ് ഇതിലൊന്ന്.അന്നും ടിക്കറ്റ് നിരക്ക് കുറച്ചിരുന്നു.കൊച്ചി മറൈൻ ഡ്രൈവിൽ മുസ്‍ലിം സംഘടനയുടെ വൻ റാലി നടന്ന ദിവസമാണ് മറ്റൊന്ന്. വടക്കൻ കേരളത്തിൽ നിന്ന് വന്ന പ്രവർത്തകരുടെ ബസ്സ് ആലുവയിലാണ് പാർക്ക് ചെയ്തത്. പ്രവർത്തകർ അവിടെ നിന്ന് മെട്രോയിൽ ഫുൾ ടിക്കറ്റ് എടുത്ത് നഗരത്തിലേക്കെത്തുകയായിരുന്നു.