മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

ചട്ടംലംഘിച്ച് ഖുർആൻ വിതരണം ചെയ്‌തെന്ന പരാതിയിലാണ് മന്ത്രി കെ. ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ ഇതേ വിഷയത്തിൽ എൻഫോഴ്സ്മെൻറും ദേശീയ അന്വേഷണ ഏജൻസിയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. മന്ത്രി ജലീൽ വിദേശ നിയന്ത്രണ നിയമത്തിന്റെ ചട്ടം ലംഘിച്ചതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.മതഗ്രന്ഥങ്ങൾ കടത്തിയതിൽ ദുരൂഹതകൾ ബാക്കി നിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയെ കസ്റ്റംസും ചോദ്യം ചെയ്യുന്നത്. അതിനിടെ കള്ളപ്പണ കേസിൽ സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി ലഭിച്ചു