ട്രെയിനിൽ വച്ചുണ്ടായ വധശ്രമത്തിന് പിന്നിൽ കെ സുധാകരനാണെന്ന് കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീർ

എൽ ഡി എഫ് കൺവീനറായ ഇ പി ജയരാജന് ട്രെയിനിൽ വച്ചു നടന്ന വധശ്രമത്തിന് പിന്നിൽ കെ സുധാകരൻ എന്ന് കോൺഗ്രസ് നേതാവ്. 1995 ഏപ്രില്‍ 12ന് വിജയവാഡയില്‍ വച്ച് നടന്ന പാര്‍ട്ടി മീറ്റിംഗ് കഴിഞ്ഞ് വരുന്ന വഴിയാണ് ട്രെയിനില്‍ വെച്ച് ഇ.പി.ജയരാജന് വെടിയേല്‍ക്കുന്നത് . ട്രെയിൻ യാത്രയിലുണ്ടായ വധശ്രമത്തിന് പിന്നിൽ കെ സുധാകരൻ തന്നെയാണെന്ന് കോൺഗ്രസ് നേതാവായ ബി ആർ എം ഷഫീർ പറഞ്ഞു. കെ.സുധാകരന്റെ മുൻ ഡ്രൈവർ ആയിരുന്ന പ്രശാന്ത് ബാബുവും ഇക്കാര്യം അന്ന് വെളുപ്പെടുത്തിയിരുന്നു ,സുധാകരന്റെ വീട്ടിൽ വച്ച് ഗൂഢാലോചന നടത്തിയെന്നും എന്നാൽ അന്ന് ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് മനസിലായിരുന്നില്ല പിന്നീടാണ് ഇ പി യെ കൊല്ലാൻ ആണ് ഗൂഢാലോചന നടത്തിയതെന്നും ബാബു.

ഇ.പി ജയരാജനെ കൊല്ലാൻ ആളെവിട്ടത് സുധാകരൻ ആണെങ്കിലും ഇതിനായി പോയത് ആർ എസ് എസ് പ്രവർത്തകർ ആയിരുന്നു ,സർക്കാരിനെ അട്ടിമറിയ്ക്കാൻ മാത്രമല്ല കൊല്ലാനും ആർ എസ് എസ് പ്രവർത്തകരുയുമായി കൈകോർക്കാൻ മടിയില്ലാത്ത ക്രിമിനൽ മൈൻഡ് ഉള്ള വ്യക്തിയാണ് കെ സുധാകരൻ എന്ന് എo പി യും അന്നത്തെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹിം പറഞ്ഞു.