തൊടുപുഴ ഒളമറ്റത്ത് അരുംകൊല ; സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തി

തൊടുപുഴ : വാക്കുതർക്കത്തിനൊടുവിൽ യുവാവ് തന്റെ സുഹൃത്തിനെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഒളമറ്റം സ്വദേശിയായ നോബിൾ തോമസിനെയാണ് കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത് . ഒളമറ്റം സ്വദേശിയായ മജു ആണ് കൊല്ലപ്പെട്ടത് .

തിങ്കളാഴ്ച രാത്രി മദ്യപാനത്തിനിടയിലാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത് ,തർക്കം മുറുകിയതോടെ ഒളമറ്റം സ്വദേശിയായ നോബിൾ തന്റെ സുഹൃത്തായ മജുവിനെ കരിങ്കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു .തുടർന്ന് തൊടുപുഴ പോലീസ് നോബിളിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു .മജു തന്നെ നിരന്തരമായി മർദ്ധിക്കാറുണ്ടെന്നും തുടർന്നുണ്ടായ പ്രശ്നത്തിൽ തന്നെ ഇനിയും ഉപദ്രവിയ്ക്കും എന്ന ഭയത്തിലാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്നും നോബിൾ പോലീസിനോട് പറഞ്ഞു. മജുവിന്റെ മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത് .