സ്വര്‍ണക്കടത്ത് കേസ് : ആലപ്പുഴയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം

 

ആലപ്പുഴ : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം . ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.. ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തു കടക്കാന്‍ ശ്രമിച്ചു .മുഖ്യമന്ത്രിക്കെതിരെയും പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ചു. ബാരിക്കേഡിനു മുകളില്‍ കയറിയ പ്രവര്‍ത്തകനെ പൊലീസ് തള്ളി വീഴ്ത്തിയതോടെ പ്രകോപിതരായ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കസേര എറിഞ്ഞു.മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് അധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറി എ.എ.ഷുക്കൂര്‍, ജോണ്‍സണ്‍ ഏബ്രഹാം, ബി.ബൈജു, സി.കെ.ഷാജിമോഹന്‍, ജയലക്ഷ്മി അനില്‍കുമാര്‍ ,കെ.ആര്‍.മുരളീധരന്‍, റീഗോ രാജു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.