തലശ്ശേരി നഴ്സിംഗ് കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ.. 21 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ..

തലശ്ശേരി നഴ്സിംഗ് കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 21 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ. തലശേരി സഹകരണ ആശുപത്രി ഫെഡറേഷന്‍റെ കീഴിൽ മണ്ണയാട് പ്രവർത്തിക്കുന്ന നഴ്സിംഗ് കോളജ് ഹോസ്റ്റലിലാണ് സംഭവം. ഇന്നലെ രാത്രിയിലും രാവിലെയുമായി കുട്ടികൾക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഞ്ഞി , വട എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. ധർമ്മടം പോലീസ് അന്വേഷണം ആരംഭിച്ചു.