പള്ളിക്കുളത്ത് ബൈക്കിന് പിന്നില്‍ ലോറി ഇടിച്ചു രണ്ട് പേര്‍ മരിച്ചു. കാമത്ത് സിറാമിക്‌സിനു മുന്നിൽ ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം. എടച്ചേരി സ്വദേശികളായ മഹേഷ് ബാബു, ആഗ്നെയ് എന്നിവരാണ് മരിച്ചത്. ഇവര്‍ മുത്തച്ഛനും ചെറുമകനുമാണ്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയും ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയുമായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരണപെട്ടു. മൃതദേഹം കൊയിലി ആസ്പത്രിയിലാണ്.