അൽജസീറ മാധ്യമ പ്രവർത്തക വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു. ഷിറിൻ അബൂ ആഖില (51) യാണ് കൊല്ലപ്പെട്ടത്. ജെനിൻ നഗരത്തിലെ ഇസ്രായേൽ അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിനിടെ സൈന്യം കൊലപ്പെടുത്തുകയായിരുന്നു.
അൽ ജസീറയുടെ മറ്റൊരു മാധ്യമപ്രവർത്തകനായ അലി സമൗദിക്കും വെടിയേറ്റെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമൗദിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.