ചുട്ടുപൊള്ളി ഡൽഹി; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കനത്ത ചൂടിൽ ചുട്ടുപൊള്ളി ഡൽഹി. ഇന്ന് ഏറ്റവും ഉയർന്ന താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നഗരത്തിൽ ചൂട് കനത്തതോടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നുമുതൽ ഉഷ്ണതരംഗ മുന്നറിയിപ്പും ഉണ്ട്.ചൂട് കനത്തതോടെ നഗരത്തിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഡൽഹിയിലെ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. മെയ് രണ്ടിന് ശേഷം ചൂടിന് ആശ്വാസമായി നേരിയ തോതിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.