കണ്ണൂർ ചക്കരക്കല്ലിൽ വൻ തീപിടുത്തം

കണ്ണൂർ ചക്കരക്കൽ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. സ്റ്റാൻ്റിലെ ഇന്ത്യൻ ബേക്കറിക്കാണ് ആദ്യം തീ പിടിച്ചത്. ബേക്കറി പൂർണമായും കത്തിനശിച്ചു. ബേക്കറിയുടെ മുകളിൽ പ്രവർത്തിക്കുന്ന ക്ലോത്ത് ബാനർ പ്രിൻ്റിംഗ് സ്ഥാപനവും പൂർണ്ണമായും നശിച്ചു. കണ്ണൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമം നടത്തുകയാണ്. സമിപത്തെ വിവിധ ഷോപ്പുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സും ചക്കരക്കൽ പോലിസം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 8 മണിയോട് കുടിയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ കോടികളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.