സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ വിശദീകരിക്കാനുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ വിളിക്കാത്തത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ എം കെ മുനീര്‍. സര്‍ക്കാരിന് ഇഷ്ടമുള്ള സാങ്കേതിക വിദഗ്ധരെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് എം കെ മുനീര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആദ്യം സംസാരിക്കേണ്ടത് ഇരകളോടാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഓരോ സ്ഥലത്തും ഓരോ നയമാണ്. ഇത്തരം തീരുമാനങ്ങള്‍ സില്‍വര്‍ലൈനെതിരായ സമരം ശക്തിപ്പെടുത്തുമെന്നും എം കെ മുനീര്‍ പറഞ്ഞു. ഇരകളോട് സംസാരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെന്ന് മുനീര്‍ കുറ്റപ്പെടുത്തി. ഇങ്ങനെയെങ്കില്‍ എല്ലാവരും ബൃന്ദ കാരാട്ടാകും. പിണറായി വിജയന് ഇഷ്ടമുള്ളവരെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.