റോഡ് നിർമാണത്തിലെ അപാകത ; വ്യാപാരികൾ പ്രക്ഷോപത്തിലേക്ക്

ചെറുപുഴ : റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു വ്യാപാരികൾ പ്രക്ഷോപത്തിലേക്ക് .മലയോര മേഖലയിലെ പ്രധാന റോഡായ മഞ്ഞക്കാട് തിരുമേനി  മുതുവംമരാമത്ത് റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി പ്രക്ഷേപ പരിപാടികൾ സംഘടിപ്പിക്കാനാണ് വ്യാപാരി ഏകോപന സമിതി യുടെ തീരുമാനംറോഡ് നവീക കരണത്തിൻ്റെ ഭാഗമായി നടന്ന ഓവുചാൽ നിർമ്മാണത്തിലും ടാറിങിലും ക്രമക്കേട് ഉണ്ടെന്നാണു പ്രധാന ആക്ഷേപം. ഓ വുചാൽ റോഡിൽ നിന്നും 2 അടി ഉയരത്തിലാണ് തിരുമേനി ടൗണിൽ ഓവുചാലിനു ചേർന്ന് കിടക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്തതിനാൽ കാൽനട യാത്രക്കാരും മറ്റും തെന്നി വീഴുന്നത് പതിവാണ്.

മഞ്ഞക്കാട് മുതൽ മതുവം വരെയുള്ള ഓവുചാൽ നിർമ്മാണം ശാസ്ത്രീയമലെന്ന ആക്ഷേപം വിവിധ ഭാഗങ്ങളിൽ നിന്നും നേരത്തെ ഉയർന്നിരുന്ന എന്നാൽ ഇതിനെതിരെ ഒരു ചെറുവിൽ അനക്കാൻ പോലും അധികൃതർ തയാറായ്യില്ലനിർമ്മാണത്തിലെ അപാകത മൂലം പലയിടത്തും വെള്ളം കെട്ടിക്കിടക്കുകയാണ് വെള്ളം ഒഴുകി ഓവുചാലിൽ എത്താൻ വേണ്ടി ഉണ്ടാക്കിയ ഹോളുകൾ റോഡിൽ നിന്നും വളരെ ഉയരത്തിലാണ് ഇതുമൂലം മഴവെള്ളം റോഡിലൂടെ പരന്നെഴുകുകയാണ് ചെയ്യുന്നത് റോഡിൻ്റെ ഉയരം കൂട്ടുകയോ.ഓവുചാലിൽ താഴിത്തി പണിയുകയോ വേണമെന്നാണ് വ്യാപാരികളുടെ യും നാട്ടുകാരുടെയും ആവശ്യം.