പാലക്കാട്ടെ ശ്രീനിവാസിന്റെ കൊലപാതകത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. പിടിയിലായവരിൽ മൂന്ന് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഗൂഢാലോചന നടത്തിയവരും സംരക്ഷിച്ചവരും ഉൾപ്പെടെ പന്ത്രണ്ട് പ്രതികളുണ്ടെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്. കേസിൽ നിരവധി പേരെ ഇതിനോടകം പൊലീസ് കസ്റ്റഡിയിയിലെടുത്ത് ചോദ്യം ചെയ്തു.പ്രതികൾ ഉപയോഗിച്ച ഇരു ചക്രവാഹനങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചത്.ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.