സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയിറങ്ങും. ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിക്ക് മൂന്നാം ഊഴം ലഭിച്ചേക്കും. പുതിയ പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി അംഗങ്ങളെ ഉച്ചയോടെ തെരഞ്ഞെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് റെഡ് വളണ്ടിയര്‍ മാര്‍ച്ചും വൈകീട്ട് അഞ്ചിന് പൊതുസമ്മേളനവും നടക്കും.