വികസനത്തിനായി ഒന്നിക്കണം:കെ വി തോമസ്

സില്‍വര്‍ലൈനെതിരായ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയം മറന്ന് ഒന്നിച്ച് നില്‍ക്കണമെന്ന് കെ വി തോമസ് പറഞ്ഞു. കെ കരുണാകരന്‍ മുന്നോട്ടുവച്ച വികസന നയമാണ് കേരളം പിന്തുടരേണ്ടത്. സില്‍വര്‍ലൈന്‍ സര്‍വേയുടെ ഭാഗമായ അതിരടയാള കല്ലിടലിനെതിരെ പ്രതിപക്ഷം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം നടത്തുന്നതിനിടെയാണ് കെ വി തോമസിന്റെ പ്രതികരണം